2018ലെ INSPIRE AWARDന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്, അവസാനദിവസം ജൂണ്‍ 30. . മലയാളത്തിലും ഇഗ്ലീഷിലും ബ്ലോഗിലേക്കായി തയ്യാറാക്കുന്ന വിവരങ്ങളും ലേഖനങ്ങളും cahskuzhalmannam@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ചെയ്യുക . . . ...മധ്യവേനല്‍ അവധിക്ക് ശേഷം ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കും. . .
 Order GO(P) No.168/2013(147)/Fin Download from here
                             സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, അപ്പര്‍ പ്രൈമറി ക്ളാസുകളിലെ അധ്യാപരുടെ ശമ്പളം പരിഷ്കരണം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി.   ഇതുസംബന്ധിച്ചുള്ള ഉത്തരവ് (ജിഒ (പി) നമ്പര്‍ 168- 2013 ആയി ആണ് ഇന്നലെ പുറത്തിറങ്ങിയത്. click here ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍മാരുടെ പുതുക്കിയ സ്കെയില്‍ 22,360 -37,940 ആണ്. ഹൈസ്കൂള്‍ അധ്യാപകര്‍: 15,350-25,900. സ്പെഷലിസ്റ് അധ്യാപകരുടെ പുതുക്കിയ സ്കെയില്‍ 13,210- 22,360 എന്നതാണ്. അപ്പര്‍ പ്രൈമറി, ലോവര്‍ പ്രൈമറി അധ്യാപകരുടെ ശമ്പള സ്കെയില്‍ 13,210- 22,360 എന്നായി വര്‍ധിച്ചു.  ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ഉയര്‍ത്തിയ സ്കെയില്‍: ജൂണിയര്‍ ടീച്ചര്‍ 16980-31360, ഹയര്‍ഗ്രേഡ് 20740-36140, സെലക്ഷന്‍ ഗ്രേഡ് 21240-37040, ടീച്ചര്‍ (സീനിയര്‍) 20740-36140, ഹയര്‍ഗ്രേഡ് 21240-37040, സെലക്ഷന്‍ ഗ്രേഡ് 22360-37940.  നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂണിയര്‍) 16,980- 31,360 എന്നാണു പുതുക്കിയിട്ടുള്ളത്. കഴിഞ്ഞ ശമ്പള കമ്മീഷന്റെ പരിഷ്കരണത്തില്‍ അധ്യാപരുടെ ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടായില്ലെന്നു കാട്ടി അധ്യാപക സംഘടനയായ കെഎസ്ടിഎഫ് സംസ്ഥാനപ്രസിഡന്റ് സിറിയക് കാവില്‍ ഉള്‍പ്പെടെയുള്ളവര്‍ ധനകാര്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ധനകാര്യമന്ത്രി ശമ്പളസ്കെയിലില്‍ മാറ്റം വരുത്തുകയായിരുന്നു.