2018ലെ INSPIRE AWARDന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്, അവസാനദിവസം ജൂണ്‍ 30. . മലയാളത്തിലും ഇഗ്ലീഷിലും ബ്ലോഗിലേക്കായി തയ്യാറാക്കുന്ന വിവരങ്ങളും ലേഖനങ്ങളും cahskuzhalmannam@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ചെയ്യുക . . . ...മധ്യവേനല്‍ അവധിക്ക് ശേഷം ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കും. . .

ഹയര്‍സെക്കണ്ടറി ഏജാലക പ്രവേശനം


സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുളള പ്ലസ് വണ്‍ പ്രവേശനത്തിനായുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവാനുളള സൗകര്യം മെയ് 26 മുതല്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in  ല്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തി അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വെരിഫിക്കേഷനായി യഥാസമയം സമര്‍പ്പിക്കണം. വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായും തുടര്‍ന്ന് വെരിഫിക്കേഷനായി സ്‌കൂളിലും സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും പ്രിന്റ് ചെയ്ത് ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലഭ്യമാക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.