2018ലെ INSPIRE AWARDന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്, അവസാനദിവസം ജൂണ്‍ 30. . മലയാളത്തിലും ഇഗ്ലീഷിലും ബ്ലോഗിലേക്കായി തയ്യാറാക്കുന്ന വിവരങ്ങളും ലേഖനങ്ങളും cahskuzhalmannam@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ചെയ്യുക . . . ...മധ്യവേനല്‍ അവധിക്ക് ശേഷം ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കും. . .

SAMPOORNA

സമ്പൂര്‍ണയില്‍ തയ്യാറാക്കിയ ടി സി പിന്നീട് ലഭിക്കുന്നതിനുള്ള മാര്‍ഗം

സമ്പൂര്‍ണയില്‍ ടി സി തയ്യാറാക്കി പിന്നീട് പ്രിന്റ് എടുക്കാന്‍ നോക്കിയപ്പോള്‍ ഈ കുട്ടിയെ സമ്പൂര്‍ണയില്‍ കാണുന്നില്ല എന്താണ് പരിഹാരം എന്നന്വേഷിച്ച് ധാരാളം മെയിലുകളും ഫോണ്‍ കോളുകളും ഈയടുത്ത ദിവസങ്ങളില്‍ ലഭിക്കുകയുണ്ടായി. പൊതുവായി കാണുന്ന പ്രശ്നം എന്ന നിലയില്‍ ഇതിന്റെ പരിഹാരം ഒരു പോസ്റ്റായി നല്‍കാമെന്ന് കരുതി.
      സമ്പൂര്‍ണയില്‍ ഒരു ടി സി തയ്യാറാക്കുന്നതോടെ ആ കുട്ടിയുടെ പേര്‍ റഗുലര്‍ വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെടും. ഈ വിദ്യാര്‍ഥിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പിന്നീട് Former Students-ന്റെ ലിസ്റ്റില്‍ നിന്നുമാണ് ലഭിക്കുന്നത്. ഇതിനായി സമ്പൂര്‍ണയിലെ Students എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്ന് വരുന്ന പേജിലെ Search Former Students എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
പുതിയ പേജില്‍ കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും നല്‍കണമെന്നില്ല . കുട്ടിയുടെ ടി സി നമ്പര്‍ അറിയാമെങ്കില്‍ അത് മാത്രം നല്‍കിയാല്‍ മതി .ടി സി നമ്പര്‍ നല്‍കുമ്പോള്‍ School code/TC Number/Year എന്ന രീതിയിലാണ് നല്‍കേണ്ടത് (ഉദാഹരണത്തിന് 21124/123/2013 എന്ന മാതൃകയില്‍) .അല്ലെങ്കില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പരോ പേരോ ഏതെങ്കിലും ഒന്ന് നല്‍കി ചുവടെയുള്ള Serach ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ തുറന്ന് വരുന്ന പുതിയ പേജില്‍ പ്രസ്തുത വിദ്യാര്‍ഥിയുടെ പേര് ഉണ്ടാകും . വിദ്യാര്‍ഥിയുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന് മുകളില്‍ Print TC എന്നതില്‍ ക്ലിക്ക് ചെയ്ത് TC-യുടെ Print Out എടുക്കാം.
     ഇതോടെപ്പം തന്നെ നിങ്ങള്‍ തയ്യാറാക്കിയ  T.C-യില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ അത് തിരുത്തുന്നതിന് എന്തെങ്കിലും മാര്‍ഗമുണ്ടോ എന്നന്വേഷിച്ചും നിരവധി അന്വേഷണങ്ങള്‍ ഉണ്ടായി. അതിനുള്ള പരിഹാരം ഇതാ. മേല്‍ സൂചിപ്പിച്ച രീതിയില്‍ കുട്ടിയെ കണ്ടെത്തുക.തുറന്ന് വരുന്ന പേജിന്റെ മുകള്‍ഭാഗത്ത് TC issued/Mark as Not Issued എന്ന് കാണാം.


ഇതില്‍ TC Issued എന്നതില്‍ ചിത്രത്തില്‍ കാണുന്നതു പോലെ ടിക്ക് മാര്‍ക്ക് ഉണ്ടെങ്കില്‍ വലത് വശത്ത് Print TC, Conduct Certificate എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ മാത്രമേ കാണൂ. അപ്പോള്‍ Mark as not issued എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ Print TC, Conduct Certificate ഇവയ്ക്ക് ഇടയിലായി Edit TC എന്ന പുതിയ ബട്ടണ്‍ ലഭ്യമാകും . ഇതില്‍ ക്ലിക്ക് ചെയ്ത് ടി.സിയില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്
സമ്പൂര്‍ണയില്‍ തയ്യാറാക്കിയ ടി സിയുമായി വരുന്ന കുട്ടിയെ നിങ്ങളുടെ സ്കൂളിലെ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന വിധം
സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Admission എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന താഴെക്കാണുന്ന ജാലകത്തിലെ Admit from TC Number എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ ടി സി നമ്പര്‍ (മേല്‍സുചിപ്പിച്ച മാതൃകയില്‍ നല്‍കണം) നല്‍കിയാല്‍ പ്രസ്തുത വിദ്യാര്‍ഥിയെ നിങ്ങളുടെ സ്കൂളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വിന്‍ഡോ ലഭിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കി അഡ്‌മിറ്റ് ചെയ്യാവുന്നതാണ്

സമ്പൂര്‍ണയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ പങ്ക് വെക്കാന്‍ ഈ പോസ്റ്റ് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും താഴെയുള്ള No Comments എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ജാലകം വഴി   നല്‍കിയാല്‍ അവയ്ക്ക് പരിഹാരം നല്‍കാന്‍ ശ്രമിക്കാം